കേരളം നോഡൽ സംസ്ഥാനമാകും
തിരുവനന്തപുരം:
രാജ്യത്തിന് മാതൃകയായി സംസ്ഥാന ആയുഷ് വകുപ്പ്. കേന്ദ്ര സർക്കാർ നീതി ആയോഗിന്റെ സഹകരണത്തോടെ ഡൽഹിയിൽ സെപ്തംബറിൽ സംഘടിപ്പിക്കുന്ന ദേശീയ ഉച്ചകോടിയിൽ കേരളം ആയുഷിന്റെ നോഡൽ സംസ്ഥാനമാകും. കേരളം ആയുഷ് മേഖലയിൽ നടപ്പിലാക്കുന്ന വിവിധ വിവര സാങ്കേതിക വിദ്യാസേവനങ്ങൾ കഴിഞ്ഞ ഉച്ചകോടിയിൽ ദേശീയ പ്രശംസ നേടിയിരുന്നു. കേരളം നടപ്പാക്കുന്ന നൂതന സംരംഭങ്ങൾക്കുള്ള അംഗീകാരമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. കേന്ദ്ര ആയുഷ് വകുപ്പ് മഹാരാഷ്ട്രയിൽ സംഘടിപ്പിച്ച ദേശീയ ആയുഷ് മിഷൻ ഉച്ചകോടിയിൽ കേരളം മാതൃകയാണെന്ന് കേന്ദ്രമന്ത്രി പ്രതാപ് റാവു ജാദവ് പറഞ്ഞു.