രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ വ്യാഴാഴ്ച കേരള ഗവർണറായി സത്യപ്രതിജ്ഞ ചെയ്തു
തിരുവനന്തപുരം:
രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ വ്യാഴാഴ്ച കേരള ഗവർണറായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവൻ ഓഡിറ്റോറിയത്തിൽ രാവിലെ 10.30 ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ സത്യവാചകം ചൊല്ലിക്കൊടുത്തു. ബുധനാഴ്ച വൈകിട്ട് അഞ്ചിന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ആർ ആർലേക്കറെയും ഭാര്യ അനഘയേയും മുഖ്യമന്ത്രി പിണറായി വിജയൻ, സ്വീക്കർ എ എൻ ഷംസീർ, മന്ത്രിമാർ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ,എം പി മാർ, എംഎൽഎമാർ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തി ലായിരുന്നു സത്യപ്രതിജ്ഞ. ബീഹാറിലെ മഹാബോധിക്ഷേത്ര മാതൃകയും ഭൗമസൂചി കാ പദവിയള്ള മധുബനി ഷാളും ഗവർണർ മുഖ്യമന്ത്രിക്ക് സമ്മാനമായി നൽകി.