ട്രംപിന്‍റെ നിലപാട് നിര്‍ണായകമെന്ന് യുക്രെയ്‌ൻ പ്രസിഡന്‍റ് സെലൻസ്‌കി

കീവ്:
റഷ്യ-യുക്രെയ്‌ൻ യുദ്ധം അവസാനിപ്പിക്കുന്നതില്‍ നിയുക്ത അമേരിക്കൻ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ നിലപാട് നിര്‍ണായകമായേക്കുമെന്ന് യുക്രെയ്‌ൻ പ്രസിഡന്‍റ് വ്ലോഡിമര്‍ സെലൻസ്‌കി. ട്രംപിന്‍റെ പ്രവചനാതീതമായ സമീപനം റഷ്യയുമായുള്ള യുദ്ധം പരിഹരിക്കാൻ സഹായിച്ചേക്കുമെന്നാണ് സെലൻസ്‌കിയുടെ അഭിപ്രായം. യുക്രെയ്‌നിലെ ഒരു ടെലിവിഷൻ ചാനലിനോട് സംസാരിക്കവെയാണ് സെലൻസ്‌കി ഇക്കാര്യം പറഞ്ഞത്.
“ഡൊണാള്‍ഡ് ട്രംപ് ശക്തനും പ്രവചനാതീതനുമാണ്. അദ്ദേഹം ശരിക്കും യുദ്ധം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഞങ്ങളെ സംബന്ധിച്ച് യുദ്ധം അവസാനിപ്പിക്കുക എന്നതാണ് ഏറെ പ്രധാനം. യുദ്ധം തുടരുന്നതില്‍ നിന്നും റഷ്യൻ പ്രസിഡന്‍റ് പുട്ടിനെ തടയുന്നതിലും അതിന് ഞങ്ങളെ സഹായിക്കുന്നതിലും ട്രംപിന്‍റെ നിലപാട് നിര്‍ണായകമാകും” – സെലൻസ്‌കി പറഞ്ഞു.