പാരാ മെഡിക്കൽ കോഴ്സ്‌കളിലേക്ക് അപേക്ഷ നല്കുവാനുള്ള അവസാന തീയതി June 7
സംസ്ഥാനത്തെ സർക്കാർ/സർക്കാർ നിയന്ത്രിത/സ്വാശ്രയ കോളേജുകളിലേക്ക് 2025-26 വർഷത്തെ ബി.എസ്.സി.നഴ്‌സിംഗ്, ബി.എസ്.സി. എം.എൽ.റ്റി, ബി.എസ്.സി. പെർഫ്യൂഷൻ ടെക്‌നോളജി, ബി.എസ്.സി. ഒപ്‌റ്റോമെട്രി, ബി.പി.റ്റി., ബി.എ.എസ്സ്.എൽ.പി., ബി.സി.വി.റ്റി., ബി.എസ്.സി. ഡയാലിസിസ് ടെക്‌നോളജി, ബി.എസ്.സി ഒക്യൂപേഷണൽ തെറാപ്പി, ബി.എസ്.സി. മെഡിക്കൽ ഇമേജിംഗ് ടെക്‌നോളജി, ബി.എസ്.സി. റേഡിയോതെറാപ്പി ടെക്‌നോളജി, ബി.എസ്.സി. ന്യൂറോ ടെക്‌നോളജി, ബി.എസ്.സി. ന്യൂക്ലിയർ മെഡിസിൻ, ബി.എസ്.സി മെഡിക്കൽ ബയോകെമിസ്ട്രി, ബി.എസ്.സി പ്രോസ്‌തെറ്റിക്‌സ് ആൻഡ് ഓർത്തോറ്റിക്‌സ് എന്നീ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
പുതിയ കോഴ്‌സുകൾക്ക് സർക്കാർ അംഗീകാരം ലഭിക്കുന്ന പ്രകാരം പ്രവേശന പ്രക്രിയയിൽ ഉൾപ്പെടുത്തും. എൽ.ബി.എസ്
സെന്റർ ഡയറക്ടറുടെ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷാഫീസ് ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ഒരു ശാഖ വഴിയോ മേയ് 14 മുതൽ ജൂൺ 4 വരെ ഒ ടുക്കാം.ജനറൽ,
എസ്.ഇ.ബി.സി, എന്നീ വിഭാഗക്കാർക്ക് 800 രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് 400 രൂപയുമാണ് അപേക്ഷാ ഫീസ്. അപേക്ഷയുടെ അന്തിമ സമർപ്പണത്തിനുള്ള അവസാന തീയതി ജൂൺ 7 ആണ്. പ്രോസ്‌പെക്ടസ്സ് വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം.