പ്ലസ് വൺ പരീക്ഷയിൽ 62.28 ശതമാനം വിജയം
തിരുവനന്തപുരം:
മാർച്ചിൽ നടന്ന ഒന്നാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം പ്രസിദ്ധികരിച്ചു. റെഗുലർ വിഭാഗത്തിൽ പരീക്ഷയെഴുതിയ 3,79, 444 വിദ്യാർഥികളിൽ 2,36,317 പേർ വിജയിച്ചു. 62.28 ശതമാനമാണ് വിജയം. സയൻസ് വിഭാഗത്തിൽ പരീക്ഷയെഴുതിയ 1,89,479 വിദ്യാർഥികളിൽ 1,30,158 പേർ വിജയിച്ചു. ഹുമാനിറ്റീസിൽ പരീക്ഷയെഴുതിയ 78,735 പരിൽ 39,817 പേർ വിജയിച്ചു. കൊമേഴ്സിൽ പരീക്ഷയെഴുതിയ 1,11, 230 പേരിൽ 66,342 പേർ വിജയിച്ചു. ഓപ്പൺ സ്കൂൾ വിഭാഗത്തിൽ പരീക്ഷയെഴുതിയ 27,295 പേരിൽ 11,062 പേർ വിജയിച്ചു. വിവരങ്ങൾക്ക്:https:results.hsc.kerala.gov.in.