മോഹൻ ബഗാൻ സൂപ്പർ ജയന്റ്
കൊൽക്കത്ത:
പുതു വർഷത്തിൽ വമ്പൻ ജയവുമായി മോഹൻ ബഗാൻ സൂപ്പർ ജയന്റ് . ഐഎസ്എൽ ഫുട്ബോളിൽ ഹൈദരാബാദ് എഫ് എഫ്സിയെ മൂന്നു ഗോളിന് തകർത്ത് ബഗാൻ ഒന്നാം സ്ഥാനത്ത് ലീഡുയർത്തി. 14 കളിയിൽ പത്താം ജയം കുറിച്ച കൊൽക്കത്തക്കാർക്ക് 32 പോയിന്റായി. പ്ലേ ഓഫും ഏറെക്കുറെ ഉറപ്പാക്കി. ടോം ആൽഡ്രെഡ്, ജാസൺ കമ്മിങ്സ് എന്നിവർ ലക്ഷ്യം കണ്ടു.ആദ്യത്തേത് ഹൈദരാബാദ് പ്രതിരോധക്കാരൻ സ്റ്റെ ഫാൻ സാപിച്ചിന്റെ പിഴവുഗോളായിരുന്നു. എട്ട് പോയിന്റുള്ള ഹൈദരാബാദ് 12-ാമത് തുടർന്നു.