റേഷൻകാർഡ് BPL ആക്കാൻ അവസരം
വാർഷിക വരുമാനം 3 ലക്ഷം വരെ ഉള്ളവർക്ക് അപേക്ഷിക്കാം.
അപേക്ഷ 2025 ജൂൺ 2 മുതൽ 2025 ജൂൺ 15 വരെ ഓൺലൈൻ ആയി നൽകാം
ആവശ്യമായ രേഖകൾ
താഴെ പറയുന്ന മാനദണ്ഡങ്ങൾ ഉള്ളവർക്ക് അപേക്ഷിക്കാം
- കാർഡിലെ അംഗങ്ങൾ ആരും സർക്കാർ / പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാരൻ ആകാൻ പാടില്ല.
- കാർഡിലെ ഒരംഗവും ഇൻകം ടാക്സ് നൽകുന്നവർ ആകരുത്.
- കാർഡിലെ അംഗങ്ങൾ ആരും സർവീസ് പെൻഷണർ ആകാൻ പാടില്ല.
- വീടിൻ്റെ ആകെ വിസ്തീർണ്ണം 1000 ചതുരശ്ര അടിയിൽ കൂടാൻ പാടുള്ളതല്ല.
- കാർഡ് ഉടമയ്ക്ക് നാലോ അതിലധികമോ ചക്രങ്ങൾ ഉള്ള വാഹനങ്ങൾ ഉണ്ടാകാൻ പാടുള്ളതല്ല. (സ്വയം ഓടിക്കുന്ന ഒരു ടാക്സി ഒഴിച്ച് )
- ഉടമ പ്രൊഫഷണൽസ് (ഡോക്ടർ, എഞ്ചിനീയർ, അഡ്വക്കറ്റ്, ഐ.റ്റി, നഴ്സ്, CA ..etc) ആകാൻ പാടില്ല
- കാർഡിലെ എല്ലാ അംഗങ്ങൾക്കും കൂടി ആകെ ഒരേക്കർ സ്ഥലം മാത്രമേ കൈവശമായി ഉണ്ടാകാൻ പാടുള്ളു. (ST വിഭാഗം ഒഴികെ)
- കാർഡിലെ പ്രതിമാസ വരുമാനം (NRI യുടെത് ഉൾപ്പെടെ) 25,000/- രൂപയിൽ കൂടാൻ പാടില്ല.വാർഷിക വരുമാനം 3 ലക്ഷം
വിധവകൾ, ഗുരുതര രോഗങ്ങൾ ഉള്ളവർ, ഭിന്നശേഷിക്കാർ, സ്വന്തമായി വീടോ വസ്തുവോ ഇല്ലാത്തവർ എന്നീ മാനദണ്ഡങ്ങൾ ഉള്ള കാർഡ് ഉടമകൾ ബന്ധപ്പെട്ട രേഖകൾ ഹാജരാക്കിയാൻ പ്രത്യേക മുൻഗണന ലഭിക്കുന്നതാണ്.
ആവശ്യമായ രേഖകൾ
ആശ്രയ വിഭാഗം: ഗ്രാമപഞ്ചായത്ത് CDS ചെയർപേഴ്സൺ നൽകുന്ന സാക്ഷ്യപത്രം
ഗുരുതര മാരക രോഗങ്ങൾ ഡയാലിസിസ് ഉൾപ്പെടെ : ചികിത്സാ രേഖകളുടെ പകർപ്പുകൾ.
പട്ടിക ജാതി /വർഗ്ഗം :തഹസിൽദാർ നൽകുന്ന ജാതി സർട്ടിഫിക്കറ്റ്.
വിധവ ഗൃഹനാഥയാണെങ്കിൽ : വില്ലേജ് ഓഫീസർ നൽകുന്ന നോൺ റീമാര്യേജ് സർട്ടിഫിക്കറ്റ്
വീടും സ്ഥലവും സ്വന്തമായി ഇല്ലാത്ത കുടുംബം :
വില്ലേജ് ഓഫീസർ നൽകുന്ന ഭൂരഹിത, ഭവന രഹിത സർട്ടിഫിക്കറ്റ്.
ബി.പി.എൽ. പട്ടികയിൽ ഉൾപ്പെടാൻ അർഹത ഉള്ളവർ : ഗ്രാമ ,ബ്ലോക്ക് പഞ്ചായത്ത് മുനിസിപ്പൽ സെക്രട്ടറിമാർ നൽകുന്ന സാക്ഷ്യപത്രം.
ഏതെങ്കിലും ഭവന പദ്ധതി പ്രകാരം വീട്ലഭിച്ചിട്ടുണ്ടെങ്കിൽ :വീട് നൽകിയ വകുപ്പിൽ നിന്നുള്ള സാക്ഷ്യപത്രം.
എല്ലാ അംഗങ്ങളുടെയും ആധാർ റേഷൻകാർഡിൽ ലിങ്ക് ചെയ്തവരുടെ അപേക്ഷകളേ സ്വീകരിക്കുകയുള്ളൂ.