ഉന്നത വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണം:വി. ഡി. സതീശൻ

 ഉന്നത വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണം:വി. ഡി. സതീശൻ

തിരുവനന്തപുരം :

കണ്ണൂർ സർവകലാശാല വൈസ് ചാൻസലറുടെ പുനർ നിയമനവുമായി ബന്ധപ്പെട്ട വിഷയത്തിൽ കോടതി നടത്തിയ പരാമർശത്തിന്റെ പേരിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി രാജീവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ ആവശ്യപ്പെട്ടു.ഇക്കാര്യം ഉന്നയിച്ചു കൊണ്ട് മുഖ്യമന്ത്രിയ്ക്ക് കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.കെ. കരുണാകരൻ ഉൾപ്പെടെ കോടതിയുടെ പരാമർശത്തിന്റെ പേരിൽ രാജീവച്ചിട്ടുള്ള കീഴ്‌വഴക്കമുണ്ടെന്നും സതീശൻ പറഞ്ഞു.മന്ത്രി സ്വയം രാജിവയ്ക്കാൻ തയ്യാറായില്ലായെങ്കിൽ മുഖ്യമന്ത്രി അവരെ പുറത്താക്കാൻ നടപടിസ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Related post

Travancore Noble News