എ മുഹമ്മദ് മുഷ്താഖ് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ്

കൊച്ചി:
കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി എ മുഹമ്മദ് മുഷ്താഖിനെ നിയമിച്ചു. വെള്ളിയാഴ്ച ചുമതലയേൽക്കും. ചീഫ് ജസ്റ്റിസായിരുന്ന എ ജെ ദേശായി വിരമിക്കുന്ന ഒഴിവിലാണ് നിയമനം. നിലവിൽ ഹൈക്കോടതിയിലെ സീനിയർ ജഡ്ജാണ്. 1989 ൽ അഭിഭാഷകനായി കണ്ണൂർ കോടതിയിലാണ് പ്രാക്ടീസ് തുടങ്ങിയത്. 2016 ൽ സ്ഥിരം ജഡ്ജിയായി. പാരിസ് സർവകലാശാലയിൽ നിന്നും ഹേഗ് അക്കാദമിയിൽ നിന്നും ഉന്നത ബിരുദങ്ങൾ നേടിയിട്ടുണ്ട്.