കുരുക്ക് ‘ നാളെ തീയറ്ററിൽ
‘കുരുക്ക് ‘ നാളെ തീയറ്ററിൽ
തിരുവനന്തപുരം:
പൂർണമായും തിരുവനന്തപുരത്ത് ചിത്രീകരണം നടന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ‘കുരുക്ക് ‘ വെള്ളിയാഴ്ച തീയറ്റി റിലെത്തും. നവാഗതനായ അഭിജിത് നൂറാണി രചനയും സംവിധാനവും നിർവഹിച്ച കുരുക്കിന്റെ ചിത്രീകരണം കോവളം, ശംഖുംമുഖം, സെക്രട്ടറിയേറ്റിന് സമീപം എന്നിവിടങ്ങളിൽ നടന്നു. 25 ദിവസം കൊണ്ടാണ് ചിത്രീകരണം പൂർത്തിയായത്. നിഷ ഫിലിംസിന്റെ ബാനറിൽ ഷാജി പുനലാലാണ് നിർമ്മാതാവ്. സെക്കൻഡ് ഷോ, ഇമ്മാനുവൽ, ആർ ജെ മഡോണ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷം ചെയ്ത അനിൽ ആന്റോയാണ് നായകൻ. ഗാനങ്ങൾ രാജേഷ് നീണ്ടകര, സംഗീതം യു എസ് ദീക്ഷിത്, ഛായാഗ്രഹണം, കലാ സംവിധാനം രതീഷ് വലിയകുളങ്ങര തുടങ്ങിയവരാണ് അണിയറ പ്രവർത്തകർ.