ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ ജനുവരി 15 മുതൽ
തിരുവനന്തപുരം:
തോന്നയ്ക്കൽ ബയോ ലൈഫ് സയൻസ് പാർക്കിൽ ഗ്ലോബൾ സയൻസ് ഫെസ്റ്റിവൽ ജനുവരി 15 മുതൽ ആരംഭിക്കും. ഫെസ്റ്റിവലിന്റെ പ്രവേശന ടിക്കറ്റ് വിൽപ്പനയുടെ ഔദ്യോഗിക ഉദ്ഘാടനം നടി മഞ്ജുവാര്യർ നിർവഹിച്ചു. ഫെഡറൽ ബാങ്കാണ് ജിഎസ്എഫ്കെയുടെ ബാങ്കിങ് പാർട്നർ. എട്ടു മണിക്കൂറോളം സമയമെടുത്ത് കാണേണ്ട ഫെസ്റ്റിവലിന്റെ ടിക്കറ്റ് നിരക്ക് മുതിർന്നവർക്ക് 250 രൂപയും കുട്ടികൾക്ക് 150 രൂപയുമാണ്. ഭിന്നശേഷിക്കാർക്കും പത്തുവയസിൽ താഴെയുള്ള കുട്ടികൾക്കും പ്രവേശനം സൗജന്യം. ഫെസ്റ്റിവലിലെ പ്രധാന ആകർഷണമായ നൈറ്റ് സ്കൈവാച്ചിന് ഒരു രാത്രി ടെന്റിൽ താമസവും ഭക്ഷണവും, മുഴുവൻ ഫെസ്റ്റിലും കാണാനുള്ള ടിക്കറ്റ് പാക്കേജുകളുമുണ്ട്. ഫെഡറൽ ബാങ്ക് വഴിയും www.gsfk.org എന്ന വെബ്സൈറ്റിലൂടെയും ടിക്കറ്റുകൾ കരസ്ഥമാക്കാം.

