ചെസ് കാൻഡിഡേറ്റ്സ് ടൂർണമെന്റ്

ടൊറൻേറാ:
വിശ്വനാഥൻ ആനന്ദും കൊനേരു ഹമ്പിയുമില്ലാതെ മറ്റൊരു ഇന്ത്യൻ താരവും കാൻഡിഡേറ്റ്സ് ചെസ് ടൂർണമെന്റിന്റെ പടിവാതിൽ കണ്ടിട്ടില്ല. ലോക ചെസിൽ ഇന്ത്യ വൻശക്തിയായി മാറിയ കാലത്ത് അഞ്ച് കളിക്കാരാണ് മാറ്റുരയ്ക്കുന്നത്. കാനഡയിലെ ടൊറന്റോയിൽ ഇന്ന് രാത്രി 12നാണ് ആദ്യ റൗണ്ട് മത്സരം. 14 റൗണ്ട് മത്സരങ്ങൾ 21 വരെയുണ്ട്. ഹമ്പിയൊഴികെ നാല് പേർക്കും ഇന്ന് കന്നിയങ്കമാണ്. ഓപ്പൺ വിഭാഗത്തിൽ ആർ പ്രഗ്നാനന്ദ, വിദിത്ത് ഗുജറാത്തി, ഡി ഗു കേഷ് എന്നിവർ മത്സരിക്കും. വനിതകളിൽ ഹമ്പി ക്കൊപ്പം ആർ വൈശാലിയുണ്ട്. അഞ്ചു താരങ്ങളും ചെസ് മികവ്, സൈദ്ധാന്തിക തയ്യാറെടുപ്പ് എന്നിവയിൽ മറ്റാരേക്കാളും പിന്നിലല്ല. അഞ്ചാം നമ്പർ താരമായ 37 വയസ്സുള്ള കൊനേരു ഹമ്പിയാണ് മുൻ ലോക വനിതാ റാപ്പിഡ് ചെസ് ചാമ്പ്യൻ. ചൈനയുടെ ഡിങ് ലിറനാണ് നിലവിലെ ലോക ചാമ്പ്യൻ.