ജൂലിയൻ ഏറ്റവും വലിയ വേഗക്കാരി

പാരിസ്:
ലോകത്തിലെ ഏറ്റവും വലിയ വേഗക്കാരി വെസ്റ്റിൻഡീസിലെ ദ്വീപ് രാജ്യമായ സെന്റ് ലൂസിയയിൽ നിന്നുള്ള ഇരുപത്തിമൂന്നുകാരി ജൂലിയൻ ആൾഫ്രെഡ്. വനിതകളുടെ 100 മീറ്റർ ഫൈനലിൽ 10.72 സെക്കൻഡിലാണ് ജൂലിയൻ ഫിനിഷ് ചെയ്തത്.അമേരിക്കയുടെ ഷകാരി റിച്ചാർഡ് സൺ 10.87 സെക്കൻഡിൽ വെള്ളി നേടി. മെലിസ് ജെഫേഴ്സനാണ് 10.92 സെക്കൻഡിൽ വെങ്കലം നേടിയത്. എട്ടു പേർ അണിനിരന്ന വേഗപ്പോരിൽ ഒരിക്കലും സാധ്യത കൽപ്പിക്കാതിരുന്ന താരാമായിരുന്നു ജൂലിയൻ. അഞ്ചാം ട്രാക്കിൽ നിന്ന് വെടിയൊച്ചയ്ക്കൊപ്പം കുതിച്ച ജൂലിയൻ ആദ്യ 30 മീറ്ററിൽത്തന്നെ ലീഡ് നേടി.