തണ്ണീർക്കൊമ്പന്റെ മരണകാരണം ഹൃദയാഘാതം

തണ്ണീർക്കൊമ്പന്റെ മരണകാരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് . ശരീരത്തിൽ മുഴയുണ്ടായിരുന്നുവെന്നും അത് പഴുത്തതായും റിപ്പോർട്ടിൽ പറയുന്നു. ലിംഗത്തിൽ മുറിവുണ്ടായിരുന്നു. ഞരമ്പിൽ അമിതമായി കൊഴുപ്പ് അടിഞ്ഞിരുന്നു. സമ്മർദത്തെത്തുടർന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നും പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കാലിലുണ്ടായ മുഴയ്ക്ക് പഴക്കമുണ്ട്. ശ്വാസകോശത്തിൽ നീർക്കെട്ടുണ്ടായിരുന്നെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കാർണാടക- കേരള സർജൻമാരുടെ സംയുക്ത സംഘമാണ് ആനയുടെ പോസ്റ്റുമോർട്ടം നടത്തിയത്.
തണ്ണീര്‍ കൊമ്പനെ കേരള വനമേഖലയില്‍ കണ്ടപ്പോള്‍ തന്നെ കേരള കര്‍ണാടക വനംവകുപ്പുകള്‍ തമ്മില്‍ ആശയ വിനിമയം നടത്തിയിരുന്നു. റേഡിയോ കോളര്‍ ധരിച്ചിരുന്ന ആനയുടെ കൃത്യമായ ലൊക്കേഷന്‍ സിഗ്‌നല്‍ പല ഘട്ടങ്ങളിലും ലഭിച്ചിച്ചിരുന്നില്ല. ഇത് മൂലം കാട്ടാനയെ ട്രാക്ക് ചെയ്യാന്‍ തടസ്സം നേരിട്ടിരുന്നു. നാഗര്‍ഹോളെയില്‍ നിന്ന് തിരുനെല്ലി കാട്ടിലൂടെയാണ് ആന എത്തിയതെന്നായിരുന്നു കണ്ടെത്തല്‍. രണ്ടാഴ്ച മുമ്പ് കര്‍ണാടകയിലെ ഹാസനില്‍നിന്ന് പിടികൂടി ബന്ദിപ്പുര്‍ വനത്തില്‍ തുറന്നുവിട്ട കാട്ടാനായിരുന്നു ഇത്.

