ദിവസേന 7000 ഭക്ഷണപ്പൊതികൾ

കൽപ്പറ്റ:


ദുരന്തമേഖലയിലെ രക്ഷാപ്രവർത്തകർക്കായി സമൂഹ അടുക്കള സജീവം. നാല് ദിവസമായി മുടങ്ങാതെ പ്രവർത്തിക്കുകയാണ് മേപ്പാടി ഗവ. പൊളിടെക്നിക്കിൽ സജ്ജമാക്കിയ അടുക്കള. കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ്സ് അസോസിയേഷനാണ് ഭക്ഷണം വച്ചു വിളമ്പുന്നത്. തഹസീൽദാർ പി യു സിത്താരയാണ് നോഡൽ ഓഫീസർ. ദിവസേന ഏഴായിരത്തോളം ഭക്ഷണപ്പൊതികൾ ചൂരൽമല, മുങ്ങക്കൈ ദുരന്തമേഖലകളിൽ വിതരണം ചെയ്യുന്നു. ഉപ്പുമാവ്, കുറുമ തുടങ്ങിയ പ്രഭാതഭക്ഷണം, ചോറ്, സാമ്പാർ, തോരൻ തുടങ്ങിയ ഉച്ചഭക്ഷണം, രാത്രിയിൽ ചപ്പാത്തിയും കറിയുമാണ് നൽകുന്നത്. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നിരീക്ഷണത്തിലാണ് പാചകം.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News