ദൂരദർശനിൽ ‘ദ കേരള സ്റ്റോറി’ സംപ്രേഷണം ചെയ്യരുത് :മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം:
കേരളത്തിനെതിരെ വിദ്വേഷ പ്രചരണം ലക്ഷ്യമാക്കി നിർമ്മിച്ച ‘കേരള സ്റ്റോറി’യെന്ന സിനിമ പ്രദർശിപ്പിക്കുമെന്ന തീരുമാനം ദൂരദർശൻ അടിയന്തരമായി പിൻവലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പ് വേളയിൽ രാജ്യത്തിന്റെ ഔദ്യോഗിക വാർത്ത സംപ്രേഷണ സ്ഥാപനത്തെ ഉപയോഗിച്ച് കേരളത്തെ ഇകഴ്ത്താനുള്ള നീക്കത്തിൽ നിന്ന് കേന്ദ്രസർക്കാർ പിന്തിരിയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വെള്ളിയാഴ്ച രാത്രി എട്ടിന് ദൂരദർശൻ സിനിമ സംപ്രേഷണം ചെയ്യാനിരിക്കെയാണ് മുഖ്യമന്ത്രി രംഗത്തെത്തിയത്.