ഭാരതരത്‌ന നൽകിയതിന് രാഷ്ട്രപതി ദ്രൗപതി മുർമുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അദ്വാനി നന്ദി അറിയിച്ചു.

 ഭാരതരത്‌ന നൽകിയതിന് രാഷ്ട്രപതി ദ്രൗപതി മുർമുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അദ്വാനി നന്ദി അറിയിച്ചു.

“ഇന്ന് എനിക്ക് ലഭിച്ച ഭാരതരത്‌നയെ അങ്ങേയറ്റം വിനയത്തോടും നന്ദിയോടും കൂടി ഞാൻ സ്വീകരിക്കുന്നു. തൻ്റെ ആദർശങ്ങൾക്കും തത്ത്വങ്ങൾക്കുമുള്ള ബഹുമാനമാണിത്. ഒരു വ്യക്തിയെന്ന നിലയിൽ ഇത് എനിക്ക് ഒരു ബഹുമതി മാത്രമല്ല, എൻ്റെ ജീവിതത്തിലുടനീളം എൻ്റെ കഴിവിൻ്റെ പരമാവധി സേവിക്കാൻ ഞാൻ ശ്രമിച്ച ആദർശങ്ങൾക്കും തത്വങ്ങൾക്കും കൂടിയുള്ളതാണ്”, അദ്വാനി പറഞ്ഞു. ഭാരതരത്‌ന നൽകിയതിന് രാഷ്ട്രപതി ദ്രൗപതി മുർമുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അദ്വാനി നന്ദി അറിയിച്ചു.

“എൻ്റെ കുടുംബത്തിലെ എല്ലാ അംഗങ്ങളോടും, പ്രത്യേകിച്ച് എൻ്റെ പ്രിയപ്പെട്ട പരേതയായ ഭാര്യ കമലയോട് ഞാൻ എൻ്റെ അഗാധമായ വികാരങ്ങൾ പ്രകടിപ്പിക്കുന്നു. അവരാണ് എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ ശക്തിയുടെയും നിലനിൽപ്പിൻ്റെയും ഉറവിടം. 14-ാം വയസ്സിൽ രാഷ്ട്രീയ സ്വയംസേവക് സംഘിൻ്റെ സന്നദ്ധപ്രവർത്തകനായി ചേർന്നതുമുതൽ, ജീവിതത്തിൽ എന്നെ ഏൽപ്പിച്ച ഏത് ജോലിയിലും എൻ്റെ പ്രിയപ്പെട്ട രാജ്യത്തിൻ്റെ സമർപ്പണവും നിസ്വാർത്ഥവുമായ സേവനത്തിൽ ഞാൻ പ്രതിഫലം തേടുകയാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടി പ്രവർത്തകരോടും സ്വയംസേവകരോടുമുള്ള നന്ദിയും അദ്ദേഹം അറിയിച്ചു.

ഇന്ത്യയുടെ പരമോന്നത സിവിലിയൻ പുരസ്കാരമായ ഭാരതരത്ന മുൻ ഉപപ്രധാനമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ എൽ കെ അദ്വാനിക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് വിവരം പങ്കുവച്ചത്. അദ്വാനിയോട് സംസാരിച്ചതായും അദ്ദേഹത്തിന് ആശംസകൾ നേർന്നതായും പ്രധാനമന്ത്രി അറിയിച്ചു. 96ാം വയസ്സിലാണ് പരോമന്നത സിവിലിയൻ ബഹുമതി അദ്വാനിയെ തേടിയെത്തുന്നത്.

‘‘അദ്വാനിജിക്ക് ഭാരതരത്നം നൽകുന്ന വിവരം ഏറെ സന്തോഷത്തോടെ ഞാൻ അറിയിക്കുകയാണ്. പുരസ്‌കാരവിവരം അദ്ദേഹത്തെ നേരിട്ട് അറിയിക്കുകയും അഭിനന്ദനം പങ്കുവച്ചു. ഞങ്ങളുടെ കാലഘട്ടത്തിലെ ഏറ്റവും മികച്ച രാഷ്‌ട്ര തന്ത്രജ്ഞനാണ് അദ്വാനിജീ. രാജ്യത്തിന്റെ വികസനത്തിനായി അദ്ദേഹം നൽകിയ സംഭവനകൾ ബൃഹത്താണ്. സമൂഹത്തിന്റെ താഴേക്കിടയിൽ നിന്ന് രാജ്യത്തിന്റെ ഉപപ്രധാനമന്ത്രി വരെയായി മാറിയ സേവനമാണ് അദ്വാനിജീക്കുള്ളത്. പാർലമമെന്റിലെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ശ്ലാഘനീയവും ഉൾക്കാഴ്‌ച പൂർണവുമായിരുന്നു’’.- മോദി കുറിച്ചു.

അവിഭക്ത ഭാരതത്തിലെ കറാച്ചിയിൽ 1927 നവംബർ 8 നാണ് അദ്വാനി ജനിച്ചത്. 1951ൽ ശ്യാമപ്രസാദ്‌ മുഖർജി ആരംഭിച്ച ജനസംഘത്തിൽ പ്രവർത്തിക്കാൻ തുടങ്ങിയത് വഴിത്തിരിവായി.1986ൽ ബിജെപി ദേശീയ പ്രസിഡന്റായി. 1999 മുതൽ 2004 വരെ ആഭ്യന്തരമന്ത്രിയായിരുന്നു. 2002 മുതൽ 2004 വരെ ഉപപ്രധാനമന്ത്രി പദവും വഹിച്ചു. 2004 മുതൽ 2009 വരെ ലോക്സഭയിൽ പ്രതിപക്ഷ നേതാവായിരുന്നു. 2005 ഡിസംബർ വരെ ബിജെപി പ്രസിഡന്റുമായിരുന്നു. 2004, 2009 ലോക്സഭ തെരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും പാർട്ടിക്ക് ലോക്സഭയിൽ ഭരിക്കാനുള്ള ഭൂരിപക്ഷം നഷ്ടമായി. 2019 വരെ ഏഴു തവണ ലോക്സഭാംഗമായിരുന്ന അദ്വാനി പ്രായാധിക്യത്തെ തുടർന്ന് സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News