ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യൻ അന്തരിച്ചു

കറാക്കസ്:
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യനെന്ന ഗിന്നസ് റെക്കോഡിന് ഉടമയായ വെനസ്വേലൻ പൗരൻ ജുവാൻ വിസെന്റെ പെരെസ് മോറ (114) അന്തരിച്ചു.പ്രസിഡന്റ് നിക്കോളോസ് മഡൂറോയാണ് സമൂഹ മാധ്യമങ്ങളിൽ വിവരം പങ്കുവെച്ചത്. 2022 ഫെബ്രുവരി നാലിന് 112 വയസ്സും 253 ദിവസവുമുള്ളപ്പോഴാണ് ഗിന്നസ് റെക്കോഡ് ലഭിച്ചതു്. 1909 മെയ് 27 ന് ആൻഡിയൻ സംസ്ഥാനമായ തച്ചിറയിലെ എൽ കോബ്രെ പട്ടണത്തിൽ 10 മക്കളിൽ ഒമ്പതാമനായാണ് ജുവാന്റെ ജനനം. 11 മക്കളുള്ള അദ്ദേഹത്തിന് 2022 വരെ 41 പേരക്കുട്ടികളുണ്ട്. പേരക്കുട്ടികൾക്ക് 18 മക്കളും 12 കൊച്ചുമക്കളുമുണ്ട്.