ഷെഹബാസ് ഷെറീഫ് പാക് പ്രധാനമന്ത്രി

ഇസ്ലാമാബാദ്:
പാകിസ്ഥാന്റെ ഇരുപത്തിനാലാമത് പ്രധാനമന്ത്രിയായി പാകിസ്ഥാൻ മുസ്ലിം ലീഗ് നവാസ് (പിഎം എൽഎൻ) നേതാവ് ഷെഹബാസ് ഷെറീഫ് തെരഞ്ഞടുക്കപ്പെട്ടു. ഷെഹബാസിന് 201 വോട്ടും സ്വതന്ത്രനായ ഒമർ അയൂബ് ഖാന് 92 വോട്ടും ലഭിച്ചു. പിടിഐ പിന്തുണയ്ക്കുന്ന അംഗങ്ങൾ ‘ആസാദി’ മുദ്രാവാക്യം ഉയർത്തിയും ഇമ്രാൻ ഖാന്റെ പോസ്റ്റർ ഉയർത്തിയും പാർലമെന്റിൽ പ്രതിക്ഷേധിച്ചു. 2022 ഏപ്രിൽ മുതൽ 2023 ആഗസ്റ്റ് വരെ ഷെഹബാസ് പ്രധാനമന്ത്രിയായിരുന്നു. പാകിസ്ഥാൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഒമ്പതിന് നടക്കും. മുൻ പ്രസിഡന്റ് ആസിഫ് അലി സർദാരിയാണ് പി എംഎൽഎ – പിപിപി സഖ്യത്തിന്റെ സ്ഥാനാർഥി.

