നെഹ്റുട്രോഫി വള്ളംകളി മുഖ്യമന്ത്രി ഉദ്ഘാടന ചെയ്യും
 
			
    ആലപ്പുഴ:
വയനാട് ദുരന്ത പശ്ചാത്തലത്തിൽ മാറ്റിവച്ച 70-ാമത് നെഹ്റുട്രോഫി വള്ളംകളി സെപ്റ്റംബർ 28 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നെഹ്റുട്രോഫി ബോട്ട് റേസ് സൊസൈറ്റി യോഗത്തിൽ ഓൺലൈനായി പങ്കെടുത്ത മന്ത്രിമാരായ സജി ചെറിയാൻ, പി പ്രസാദ് എന്നിവരാണ് തീരുമാനം അറിയിച്ചത്.ആഘോഷ പരിപാടികൾ ഒഴിവാക്കും. സർക്കാർ സഹായം ഇത്തവണയും തുടരും. 19 ചുണ്ടൻ വള്ളമടക്കം 73 കളിവള്ളമാണ് പോരാട്ടത്തിന് രജിസ്റ്റർ ചെയ്തിരുന്നത്.ആഗസ്റ്റ് 10 നാണ് ജലമേള നടത്താനിരുന്നത്.
 
                             
						                     
                 
                                     
                                    