ഇസ്രയേൽ ആക്രമണത്തിൽ ഗാസയിൽ 35 മരണം
ഗാസ സിറ്റി:
ഇസ്രയേൽ ആക്രമണത്തിൽ ഗാസയിൽ സ്ത്രീകളും കുട്ടികളുമടക്കം 35 പേർ കൊല്ലപ്പെട്ടു. മധ്യഗാസയിലെ ആക്രമണത്തിൽ ഒരു ഡസനിലധികം സ്ത്രീകളും കുട്ടികളുമാണ് കൊല്ലപ്പെട്ടതു്. വെള്ളിയാഴ്ച പുലർച്ചെ യമനിൽ നിന്ന് ഇസ്രയേലിലേക്കും ആക്രമണമുണ്ടായി. വടക്കൻ ഗാസയിൽ നിന്നും മധ്യഗാസയിൽ നിന്നും വിക്ഷേപിച്ച മിസൈലുകൾ തടുത്തതായും ഇസ്രയേൽ സൈന്യം അറിയിച്ചു. ഇതേതുടർന്ന് മധ്യഗാസയിലെ ബുറൈജ് ഒഴിയാനായി സൈന്യം ഉത്തരവിട്ടിട്ടുണ്ട്. ഇസ്രയേൽ ആക്രമണത്തിൽ 45,581 പേരാണ് ഗാസയിൽ ഇതുവരെ കൊല്ലപ്പെട്ടത്.