ഐറിന വിഴിഞ്ഞത്ത്
തിരുവനന്തപുരം:
ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പൽ എം എസ് സി ഐറിന വിഴിഞ്ഞത്തെത്തി. ചൊവ്വാഴ്ച രാത്രിയോടെയാണ് ഔട്ടർ അങ്കറേജിലെത്തിയത്. വ്യാഴാഴ്ച പകൽ ബർത്തിലെത്തിയേക്കും.ആദ്യമായാണ് ഈ കപ്പൽ ഇന്ത്യൻ തുറമുഖത്ത് അടുക്കുന്നത്. 2023 ൽ നിർമിച്ച കപ്പലിന്റെ ക്യാപ്റ്റൻ തൃശൂർ സ്വദേശി വില്ലി ആന്റണിയാണ്. 35 ജീവനക്കാരുണ്ട്. കണ്ണൂർ സ്വദേശി അഭിനന്ദും ഇതിൽ ഉൾപ്പെടുന്നു. സിംഗപ്പൂരിൽ നിന്നാണ് കപ്പൽ കഴിഞ്ഞ മാസം 29 ന് പുറപ്പെട്ടത്. ഷെഡ്യൂൾ ചെയ്യാത്തതിനാൽ വേഗം കുറച്ചാണ് ജേഡ് സർവീസിന്റെ ഭാഗമായി എത്തിയത്.കണ്ടെയ്നർ ഇറക്കിയ ശേഷം യൂറോപ്പിലേക്ക് തിരിക്കും. 400 മീറ്റർ നീളവും 61 മീറ്റർ വീതിയുള്ളതുമാണ് ഐറിന.