ജെയിംസ് ഹാരിസൺ അന്തരിച്ചു

മെൽബൺ:
രക്തദാനത്തിലൂടെ ഇരുപത് ലക്ഷത്തിലധികം കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിച്ച ജെയിംസ് ഹാരിസൺ (88)അന്തരിച്ചു. അത്യപൂർവമായ ആന്റിഡി എന്ന ആന്റീബോഡി യിലുണ്ടായിരുന്ന തന്റെ രക്തം 11,000 ൽ അധികം തവണയാണ് ഓസ്ട്രിയ ന്യൂസൗത്ത് വെയിൽസ് സ്വദേശിയായ ഹാരിസൺ ദാനം ചെയ്തത്. 18 വയസിൽ ആരംഭിച്ച രക്തദാനം 81 വയസു വരെ ഹരിസൺ തുടർന്നു. ഗർഭസ്ഥ ശിശുക്കളിലുണ്ടാകുന്ന റീസസ് രോഗം പ്രതിരോധിക്കാനുള്ള മരുന്നുണ്ടാക്കാനാണ് ആന്റീഡി ഉപയോഗിക്കുന്നതു്.കൈത്തണ്ടയിൽ തറച്ച സൂചിയിലൂടെ ലക്ഷക്കണക്കിന് കുഞ്ഞുങ്ങളെ ജീവിതത്തിലേക്ക് ആനയിച്ച ഹാരിസൺ സ്വർണ്ണക്കൈയുള്ള മനുഷ്യൻ എന്നറിയപ്പെടുന്നു.
