രാഹുൽഗാന്ധിയെ സുപ്രീം കോടതി വിമർശിച്ചു

ചിലപ്പോൾ നമുക്ക് തോന്നാറുള്ളത് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിഇന്ത്യകാരനല്ലേ എന്ന് ?. പലപ്പോഴും രാഹുൽഗാന്ധി പാക്കിസ്ഥാന്റെയും ചൈനയുടെയും നാവായിട്ടാണ് തോന്നുന്നത് . ചൈനയും പാകിസ്ഥാനും രാഹുൽ ഗാന്ധിയെ വാടകയ്ക്ക് എടുത്തിട്ടുണ്ടോ എന്ന് നഴ്സറി കുട്ടികൾ വരെ ചോദിച്ചാൽ കുറ്റം പറയാൻ പറ്റില്ല.
നമ്മുടെ വീര സൈനികർ സിന്ദൂരിലൂടെ പാകിസ്താനെ തകർത്ത് തരിപ്പണം ആക്കിയപ്പോൾ രാഹുലിന് അറിയേണ്ടത് നമ്മുടെ എത്ര പോർവിമാനം
പാകിസ്ഥൻ വെടിവച്ചിട്ടു എന്നാണ് . ഓപ്പറേഷൻ ബന്ദർ എന്ന രഹസ്യനാമത്തിൽ രണ്ടായിരത്തി പത്തൊന്പത് ഫെബ്രുവരി ഇരുപത്തിയാറിനു പാകിസ്ഥാനിലെ ബാലകോട്ടിലുള്ള ജെയ്‌ഷ്-ഇ-മുഹമ്മദിന്റെ ഒരു പരിശീലന ക്യാമ്പിൽ ഇന്ത്യ വ്യോമാക്രമണം നടത്തിയപ്പോഴും രാഹുൽ തെളിവ് ചോദിച്ചു. സത്യത്തിൽ രാഹുൽ ഗാന്ധിയുടെ കൂറ് ആരോടാണ് ?.
ഇപ്പോൾ സാക്ഷാൽ സുപ്രീം കോടതി തന്നെ രാഹുൽ ഗാന്ധിയോട് ചോദിച്ചിരുന്നു നിങ്ങളൊരു യഥാർത്ഥ ഇന്ത്യക്കാരനെങ്കിൽ ഇങ്ങനെയൊന്നും പറയില്ലായിരുന്നു.
ഇന്ത്യന്‍ സൈന്യത്തെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ സുപ്രീം കോടതിയിൽ നിന്നും രാഹുൽ ഗാന്ധിക്ക് കണക്കിന് കിട്ടി എന്ന് പറയാം .
ഭാരത് ജോഡോ യാത്രയ്ക്കിടെ രണ്ടായിരം ചതുരശ്ര കിലോമീറ്റര്‍ ഇന്ത്യന്‍ ഭൂപ്രദേശം ചൈന അനധികൃതമായി കൈയേറിയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ഇത് കേന്ദ്രസര്‍ക്കാരിന്റെ ‘കീഴടങ്ങലാ’ണെന്ന് അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു .
‘ഇന്ത്യയുടെ രണ്ടായിരം ചതുരശ്ര കിലോമീറ്റര്‍ ഭൂമി ചൈന പിടിച്ചെടുത്തുവെന്ന് നിങ്ങള്‍ എങ്ങനെയാണ് അറിഞ്ഞത്? നിങ്ങള്‍ഒരു യഥാര്‍ത്ഥ ഇന്ത്യക്കാരനാണെങ്കില്‍… ഇത്തരം പ്രസ്താവനകള്‍ നടത്തില്ലായിരുന്നു എന്ന് കോടതി ചോദിച്ചു .”നിങ്ങൾ അവിടെയുണ്ടായിരുന്നോ? നിങ്ങൾക്ക് വിശ്വസനീയമായ തെളിവുകളുണ്ടോ?” എന്നും കോടതി രാഹുൽ ഗാന്ധിയോട് ചോദിച്ചു.
ഇത്തരം കാര്യങ്ങള്‍ പറയാന്‍ കഴിയില്ലെങ്കില്‍ പിന്നെങ്ങനെ അദ്ദേഹം പ്രതിപക്ഷ നേതാവാകുമെന്ന് കോടതി ചോദിച്ചിട്ടുണ്ട് .
ജസ്റ്റിസ് ദീപാങ്കര്‍ ദത്ത, ജസ്റ്റിസ് എ ജി മസിഹ് എന്നിവരടങ്ങിയ ബെഞ്ച് ശക്തമായി രാഹുൽ ഗാന്ധിയുടെ പരാമര്ശങ്ങളോട് വിയോജിപ്പ് രേഖപ്പെടുത്തി.
സത്യത്തിൽ കോൺഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയായ രാഹുൽ ഗാന്ധി കോൺഗ്രസിന്റെ അന്തകനാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു . ഏതു രാഷ്ടിയ പാർട്ടി ഭാരതം ഭരിച്ചാലും നമ്മുടെ ദേശ സ്നേഹത്തിനു ഒരു കുറവും വരില്ല .നമ്മുടെ വീര സൈനികരെ കുറ്റം പറയുന്നവരെ ദേശവിരുദ്ധരായിട്ടേ രാജ്യം കാണുകയുള്ളൂ .