വി എസിനെ വഞ്ചിച്ചാണ് പിണറായി ആദ്യം മുഖ്യമന്ത്രിയായത് : പി വി അൻവർ

പിണറായിയെ രൂക്ഷമായി വിമർശിച്ച് പി വി അൻവർ
തിരുവനന്തപുരം:
മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് പി.വി അൻവർ. വി. എസ് അച്ഛ്യുദാനന്ദനെ വഞ്ചിച്ചാണ് പിണറായി ആദ്യം മുഖ്യമന്ത്രി ആയതെന്നാണ് പി.വി അൻവർ വിമർശിച്ചത്. മലപ്പുറം ജില്ലയെ മുഴുവനായും പിണറായി വഞ്ചിച്ചെന്നും അദ്ദേഹം ആരോപിച്ചു. 2021-ലെ തിരഞ്ഞെടുപ്പിൽ പിണറായി അധികാരത്തിലെത്തിയത് ന്യൂനപക്ഷങ്ങളുടെ പിന്തുണയോടെയാണെന്നാണ് പി.വി അൻവറിന്റെ വാദം.

അധികാരത്തിലെത്തിയതിന് പിന്നാലെ അന്ന് നൽകിയ വാഗ്ദാനങ്ങളൊന്നും പാലിച്ചിട്ടില്ല. ന്യൂനപക്ഷങ്ങളും കേരളത്തിലെ മതേതരവാദികളും ഒന്നും ആലോചിക്കാതെയായിരുന്നു പിണറായിക്ക് പിന്തുണ നൽകിയത്. മുനമ്പത്തെ മനുഷ്യരെയും പിണറായി വഞ്ചിച്ചെന്നും അൻവർ പറഞ്ഞു.വഞ്ചകനായ മുഖ്യമന്ത്രിയ്ക്കും സർക്കാരിനും തിരിച്ചടി കൊടുക്കാനുള്ള സമയമാണ് ഈ ഉപതിരഞ്ഞെടുപ്പെന്നും അൻവർ കൂട്ടിച്ചേർത്തു.
.