ശിക്ഷ 5 വർഷമായതിനാൽ ഉടൻ ജാമ്യമില്ല
കാസർകോട്:
പ്രതികളെ കസ്റ്റഡിയിൽ നിന്ന് ഇറക്കിക്കൊണ്ടുവന്നുവെന്ന കുറ്റത്തിനാണ് സെക്ഷൻ 225 പ്രകാരം കെ വി കുഞ്ഞിരാമൻ അടക്കമുള്ള നേതാക്കൾക്ക് അഞ്ചു വർഷം തടവും പിഴയും വിധിച്ചത്. പൊലീസുകാരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന കുറ്റത്തിന് രണ്ടര വർഷം തടവാണ് സാധാരണനിലയിൽ പറയുന്നത്.എന്നാൽ ജീവപര്യന്തം തടവ് വിധിക്കാവുന്ന കുറ്റത്തിന് കാരണക്കാരായ പ്രതികളെ മോചിപ്പിക്കാൻ ശ്രമിച്ചു വെന്നാരോപിച്ചാണ് അഞ്ചു വർഷം തടവും പിഴയും വിധിച്ചത്. ശിക്ഷ മൂന്നു വർഷത്തിൽ കൂടുതലായതിനാൽ അപ്പീലിനുള്ള ഉടൻ ജാമ്യം നിഷേധിക്കുകയും ചെയതു.