സിനിമയെടുക്കാൻ ഒന്നരക്കോടി നൽകുന്നത് നിർത്തണം : അടൂർ ഗോപാലകൃഷ്ണൻ

 സിനിമയെടുക്കാൻ ഒന്നരക്കോടി നൽകുന്നത് നിർത്തണം : അടൂർ ഗോപാലകൃഷ്ണൻ

തിരുവനന്തപുരം: 

. സിനിമ എടുക്കാന്‍ വേണ്ടി ഒന്നരക്കോടി രൂപ നല്‍കുന്നത് വളരെ കൂടുതലാണെന്നും അവര്‍ക്കൊന്നും സിനിമ അറിയില്ലെന്നും മതിയായ പരിശീലനം നല്‍കണമെന്നും അടൂർ ഗോപാലകൃഷ്ണൻ. പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കും സ്‌ത്രീകള്‍ക്കും സിനിമയെടുക്കാൻ ത്രീവ പരിശീലനം നൽകണമെന്നും അടൂർ ആവശ്യപ്പെട്ടു .സ്‌ത്രീ പക്ഷ വിഷയം ചര്‍ച്ച ചെയ്യാന്‍ വേണ്ടി തിരുവനന്തപുരത്ത് നടക്കുന്ന സിനിമ കോണ്‍ക്ലേവിലായിരുന്നു അടൂരിന്‍റെ പരാമര്‍ശം. പരിപാടിയുടെ സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അടൂര്‍ ഗോപാലകൃഷ്‌ണന്‍.

ചലച്ചിത്ര കോര്‍പ്പറേഷന്‍ വെറുതെ പണം കളയരുതെന്നും ഇത് ആളുകളുടെ നികുതിപ്പണമാണെന്നും മറ്റ് പല സുപ്രധാന കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും അടൂര്‍ ചൂണ്ടിക്കാട്ടി. അന്‍പത് ലക്ഷം വീതം മൂന്ന് പേര്‍ക്കായി നല്‍കണമെന്നും അടൂര്‍ പറഞ്ഞു. സെക്‌സ് സീന്‍ കാണാന്‍ വേണ്ടി തിയേറ്ററിലേക്ക് ആളുകള്‍ ഇടിച്ച് കയറിയെന്നും അടൂര്‍ പറഞ്ഞു. സ്‌ത്രീകളായത് കൊണ്ട് മാത്രം അവസരം നല്‍കരുതെന്നും അടൂര്‍ പറഞ്ഞു. സംവിധായകന്‍ ഡോ.ബിജു ഉള്‍പ്പെടെയുള്ളവരെ സദസിലിരുത്തിയായിരുന്നു അടൂരിന്‍റെ വിവാദ പരാമര്‍ശങ്ങള്‍.

സര്‍ക്കാരിന്‍റെ പണം വാണിജ്യ സിനിമകള്‍ എടുക്കാനല്ല നല്ല സിനിമകള്‍ക്കായ് ആണെന്നും അടൂര്‍ ഗോപാലകൃഷ്‌ണന്‍ പറഞ്ഞു.

കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്നത് വളരെ മോശം സമരമായിരുന്നുവെന്നും അടൂര്‍ പറഞ്ഞു. അത് സ്ഥാപനത്തെ ഇല്ലാതാക്കി. അടൂരിന്‍റെ വിവാദ പരാമര്‍ശത്തിന് പിന്നാലെ സദസില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നു. അച്ചടക്കം കൊണ്ടുവരാൻ ശ്രമിച്ചതിനാണ് സമരം നടന്നത്. ഇന്ത്യയിലെ ഒന്നാം നമ്പർ സ്ഥാപനമായി മാറുന്നതിനിടെയായിരുന്നു സമരം. തങ്ങൾ ചുമതലയേൽക്കുന്നത് ഇൻസ്റ്റിറ്റ്യൂട്ട് നശിച്ചുകിടന്ന സമയത്താണ്. ആ സ്ഥാപനത്തെ ഇപ്പോൾ ഒന്നും അല്ലാതാക്കി. ടെലിവിഷൻ മേഖല നശിച്ച അവസ്ഥയിലാണ്. കൊള്ളാവുന്ന ഒരു പരിപാടി പോലുമില്ലെന്നും അടൂർ ഗോപാലകൃഷ്‌ണൻ വിമർശിച്ചു. വേദിയിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ അടക്കം ഇരിക്കെയാണ് അടൂർ ഗോപാലകൃഷ്‌ണന്‍റെ വിമർശനം. ചാലയിലെ തൊഴിലാളികളെയും ഐഎഫ്എഫ്കെയ്ക്ക് എത്തുന്നവരെയും അടൂര്‍ പ്രസംഗത്തില്‍ അധിക്ഷേപിച്ചു. സെക്‌സ് സീന്‍ കാണാന്‍ വേണ്ടി മാത്രം തിയേറ്ററിലേക്ക് ഇടച്ചു കയറിയെന്നായിരുന്നു അടൂര്‍ ഗോപാലകൃഷ്‌ണന്‍റെ പരാമര്‍ശം.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News