ഗണേഷ്കുമാർ സ്വരം കടുപ്പിച്ചു .പിണറായി വഴങ്ങി .റിയാസ് എടുത്തത് തിരിച്ചു കൊടുത്തു

ഗണേഷ്‌കുമാർ ഹീറോ എം എൽ എ ആയി
തിരുവനന്തപുരം: സംസ്ഥാന മുന്നാക്ക സമുദായക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്ത നടപടി സർക്കാർ മരവിപ്പിച്ചു. കേരള കോണ്‍ഗ്രസ്(ബി) അതൃപ്തി അറിയിച്ചതോടെയാണ് തീരുമാനം മരവിപ്പിച്ചത്. പുതിയ ഉത്തരവ് പുറത്തിറക്കും.
കേരള കോണ്‍ഗ്രസ് (ബി) സംസ്ഥാന വൈസ് പ്രസിഡന്റ് കെ ജി പ്രേംജിത്തിനെ നീക്കി ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും,സിപിഎം നേതാവുമായ എം രാജഗോപാലൻ നായർ ചെയർമാനായാണ് കോർപ്പറേഷൻ കഴിഞ്ഞദിവസം പുനസംഘടിപ്പിച്ചത്.
കേരള കോണ്‍ഗ്രസ് (ബി) നേതാവും എംഎല്‍എയുമായ കെ.ബി.ഗണേഷ് കുമാര്‍ മുഖ്യമന്ത്രിയുമായും എല്‍ഡിഎഫ് കണ്‍വീനറുമായും സിപിഎം സംസ്ഥാന സെക്രട്ടറിയുമായി വിഷയത്തെ കുറിച്ച് സംസാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി മരവിപ്പിച്ചത്. മുന്നണി മര്യാദകള്‍ ലംഘിച്ചെന്ന് വ്യക്തമാക്കി അതൃപ്തി പരസ്യമാക്കി എം.എല്‍.എ എല്‍ഡിഎഫ് കണ്‍വീനര്‍ക്ക് കത്ത് നല്‍കിയതിന് പിന്നാലെയാണ് നിയമനം സര്‍ക്കാര്‍ തിരുത്തിയത്.
ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും,സിപിഎം നേതാവുമായ എം രാജഗോപാലൻ നായർ ചെയർമാനായാണ് കോർപ്പറേഷൻ കഴിഞ്ഞദിവസം പുനസംഘടിപ്പിച്ചത്. ഡയറക്ടർ ബോർഡിലേക്ക് പുതിയ ആറ് ആംഗങ്ങളെയും നിയമിച്ചിരുന്നു. ഇടതുമുന്നണിയിലോ കേരള കോൺഗ്രസ് (ബി )നേതാക്കളുമായി ആലോചിക്കാതെയാണ് ചെയർമാൻ സ്ഥാനത്തുനിന്ന് പ്രേംജിത്തിനെ മാറ്റിയതെന്ന വിമർശനവും ഉയർന്നുവന്നിരുന്നു.