ഭരണത്തിനെതിരെ ഗണേഷ്കുമാറിന്റെ നിരന്തര വിമർശനം.മുന്നാക്ക ക്ഷേമ കോർപ്പറേഷൻ ചെയർമാൻ സ്ഥാനം കേരള കോൺഗ്രസ് ബി യ്ക്ക് നഷ്ടപ്പെട്ടു.

കേരളകോഗ്രസ് ബി ഇടതുമുന്നണിയിൽ നിന്നും പുറത്തേയ്ക്ക്?
കേരള കോൺഗ്രസ് ബിയില്‍ നിന്ന് മുന്നാക്ക ക്ഷേമ കോർപ്പറേഷൻ ചെയർമാൻ സ്ഥാനം സിപിഎം ഏറ്റെടുത്തു. അഡ്വക്കേറ്റ് എം. രാജഗോപാലൻ നായരെ ചെയര്‍മാനാക്കി ബോർഡ് പുന: സംഘടിപ്പിച്ചു. കേരള കോൺഗ്രസ് ബി സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജി. പ്രേംജിത്ത് ആയിരുന്നു ചെയർമാൻ സ്ഥാനം വഹിച്ചിരുന്നത്. അന്തരിച്ച കേരള കോണ്‍ഗ്രസ് ബി നേതാവ് ആർ. ബാലകൃഷ്ണപിള്ളയുടെ പിൻഗാമിയായാണ് പ്രേംജിത്ത് ചുമതലയേറ്റത്.
അതേസമയം, സിപിഎം തീരുമാനം ഏകപക്ഷീയമാണെന്നും ചെയര്മാന് സ്ഥാനം ഒഴിവാക്കിയ നടപടിയില്‍ ഇടത് മുന്നണിയെ പ്രതിഷേധം അറിയിക്കുമെന്നും കേരള കോൺഗ്രസ് ബി നേതൃത്വം അറിയിച്ചു. പാര്‍ട്ടിക്ക് ചെയർമാൻ സ്ഥാനം നൽകിയത് മുന്നണിയിലെ ചർച്ചകളുടെ അടിസ്ഥാനത്തിലായിരുന്നു. സ്ഥാനം തിരിച്ചെടുത്തത് ഏകപക്ഷീയ തീരുമാനമാണെന്നും പ്രതിഷേധം മുന്നണി നേതൃത്വത്തെ അറിയിക്കുമെന്നും കേരള കോണ്‍ഗ്രസ് ബി നേതാക്കള്‍ അറിയിച്ചു.