ഇലക്ടറൽ ബോണ്ടിൽ സാവകാശം വേണമെന്ന് എസ്ബിഐ

ന്യൂഡൽഹി:
ഇലക്ടറൽ ബോണ്ട് വിശദാംശങ്ങൾ കൈമാറാൻ കൂടുതൽ സമയം തേടി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സുപ്രീം കോടതിയിൽ. തെരഞ്ഞടുപ്പ് കമ്മീഷന് വിശദാംശങ്ങൾ കൈമാറാൻ എസ്ബിഐക്ക് നൽകിയ സാവകാശം ബുധനാഴ്ച അവസാനിക്കുന്ന സാഹചര്യത്തിലാണിതു്. ജൂൺ 30 വരെ കാലാവധി നീട്ടിനൽകണമെന്നാണ് അപേക്ഷ. 2019 ഏപ്രിൽ മുതൽ ഇലക്ടറൽ ബോണ്ടുകളിലൂടെ രാഷ്ട്രീയപാർട്ടികൾ സമാഹരിച്ച സംഭാവനകളുടെ മുഴുവൻ വിശദാംശങ്ങളും ബുധനാഴ്ചക്കുള്ളിൽ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറണമെന്നായിരുന്നു സുപ്രീംകോടതി ഭരണഘടന ബഞ്ചിന്റെ വിധി. വിവരംലഭ്യമാക്കാൻ പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടെന്നാണ് എസ്ബിഐയുടെ വാദം. ഇലക്ടറൽ ബോണ്ടുകളിലൂടെ നൽകിയ സംഭാവനകളിൽ അധികവും ബിജെപി ക്കാണ് ലഭിച്ചത്.

