ഇളയരാജയ്ക്ക് 60 ലക്ഷം രൂപ നൽകി പരാതി ഒത്തുതീർപ്പാക്കി

മഞ്ഞുമ്മൽ ബോയ്സിന്റെ നിർമ്മാതാക്കൾ ഇളയരാജയ്ക്ക് 60 ലക്ഷം രൂപ നൽകി
ചെന്നൈ:
ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ച മലയാള സിനിമയാണ് ‘മഞ്ഞുമ്മൽ ബോയ്സ്’. യുവതാരങ്ങൾ അണിനിരന്ന സിനിമയിലെ കൺമണി അൻപോട്… എന്ന ഗാനം തന്റെ അനുമതിയില്ലാതെയാണ് ഉപയോഗിച്ചതെന്ന സംഗീതജ്ഞൻ ഇളയരാജയുടെ പരാതി ഒത്തുതീർപ്പാക്കി. മഞ്ഞുമ്മൽ ബോയ്സിന്റെ നിർമ്മാതാക്കൾ ഇളയരാജയ്ക്ക് 60 ലക്ഷം രൂപ നൽകി വിവാദം അവസാനിപ്പിച്ചതായാണ് ലഭിക്കുന്ന വിവരം.