കേരളത്തിൽ യുഡിഎഫ്

തിരുവനന്തപുരം:
ലോക്സഭ തെരഞ്ഞെടുപ്പിൽ 2014 ലേതിന് സമാനമായ ജനവിധിയിലൂടെ കേരളത്തിൽ വീണ്ടും യുഡിഎഫിന് മേൽക്കൈ. 20 ൽ18 സീറ്റിൽ യുഡിഎഫ് വിജയിച്ചപ്പോൾ ഓരോ സീറ്റു വീതം എൽഡിഎഫിനും ബിജെപിയ്ക്കും ലഭിച്ചു. യുഡിഎഫിന് ലഭിച്ചതിൽ 14 സീറ്റ് കോൺഗ്രസിനും രണ്ട് മുസ്ലിം ലീഗിനും ഓരോ സീറ്റുവീതം കേരള കോൺഗ്രസിനും ആർഎസ്പിയ്ക്കുമാ ണ്.ദേശീയ തലത്തിൽ ബിജെപിയ്ക്ക് തിരിച്ചടി കിട്ടിയപ്പോഴും തൃശൂരിൽ സുരേഷ് ഗോപിയ്ക്ക് വിജയിക്കാനായി.യുഡിഎഫ് വോട്ടിൽ നല്ലൊരു ശതമാനം തൃശൂരിൽ ബിജെപി പിടിച്ചെടുത്തു.. വയനാട്ടിൽ മത്സരിച്ച രാഹുൽ ഗാന്ധിയ്ക്ക് ഭൂരിപക്ഷം എഴുപതിനായിരത്തോളം കുറഞ്ഞു.