ഓഹരി വിപണി കുത്തനെ ഇടിഞ്ഞു

കൊച്ചി:
മാധ്യമങ്ങൾ ഊതിപ്പെരുപ്പിച്ച എക്സിറ്റ് പോൾ ആ വേശത്തിന്റെ കെണിയിൽപ്പെട്ട് കുതിച്ചുയർന്ന ഓഹരി വിപണി വോട്ടെണ്ണൽ ദിനത്തിൽ കുത്തനെ തകർന്നു വീണു. ബിഎസ്ഇ സെൻസെക്സ് 5.74 ശതമാനവും എൻഎസ്ഇ നിഫ്റ്റി 5.93 ശതമാനവും നഷ്ടം നേരിട്ടു. വ്യാപാരത്തിനിടയിൽ സെൻസെക്സ് 6,234.35 പോയിന്റ് നഷ്ടത്തിൽ 70234.43 ലേക്കും, നിഫ്റ്റി 1,982.45 പോയിന്റ് നഷ്ടപ്പെട്ട് 21281.45ലേക്കും താഴ്ന്നു. നിഫ്റ്റിയിൽ അദാനി ഗ്രൂപ്പ് ഓഹരികൾ വൻ തകർച്ച നേരിട്ടു.എന്നാൽ ഹിന്ദുസ്ഥാൻ യൂണിലിവർ, ടിസിഎസ് ഓഹരികൾ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.