കുഴൽക്കിണറിൽ വീണ രണ്ടു വയസ്സുകാരൻ രക്ഷപ്പെട്ടു
ബംഗളുരു:
കർണാടകത്തിലെ ലച്ചായൻ ഗ്രാമത്തിൽ തഴകീഴായി കുഴൽക്കിണറിൽ വീണ രണ്ടു വയസ്സുകാരനെ 20 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ രക്ഷപ്പെടുത്തി. ബുധനാഴ്ച വൈകിട്ട് ആറിന് കളിക്കുന്നതിനിനെയാണ് വീടിനരികിലെ കുഴൽക്കിണറിൽ കുട്ടി വീണത്. 16 അടി താഴ്ചയിലാണ് കുട്ടി അകപ്പെട്ടതു്. 21 അടി താഴ്ചയുള്ള സമാന്തര കുഴിയെടുത്താണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. പുറത്തെടുത്ത കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചു.