ജപ്പാനിൽ ഭൂകമ്പം
ടോക്കിയോ:
തായ്‌വാനിൽ ബുധനാഴ്ചയുണ്ടായ ഭൂകമ്പത്തിന് പിന്നാലെ അയൽരാജ്യമായ ജപ്പാനിലും ഭൂകമ്പം അനുഭവപ്പെട്ടു. ജപ്പാന്റെ കിഴക്കൻ തീരത്തെ ഹോൻഷുവിലാണ് റിക്ടർ സ്കെയിലിൽ 6 രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഫുക്കുഷിമ ആണവ നിലയത്തിനു സമീപമാണ് ഭൂകമ്പമുണ്ടായതെങ്കിലും നിലയം സുരക്ഷിതമാണെന്ന് അധികൃതർ അറിയിച്ചു. ഭൂകമ്പത്തിന്റെ പ്രകമ്പനങ്ങൾ തലസ്ഥാനമായ ടോക്കിയോയിലും അനുഭവപ്പെട്ടു.