തട്ടമിടാത്ത സ്ത്രീകൾ അഴിഞ്ഞാട്ടക്കാരികൾ,ഉമർ ഫൈസി മുക്കത്തിനെതിരെ കേസ്.
കോഴിക്കോട് : തട്ടമിടാത്ത സ്ത്രീകൾ അഴിഞ്ഞാട്ടക്കാരികളെന്ന പരമാർശത്തിൽ സമസ്ത ജോയിന്റ് സെക്രട്ടറി ഉമർ ഫൈസി മുക്കത്തിനെതിരെ കേസ്.കോഴിക്കോട് നടക്കാവ് പോലീസിന്റെതാണ് നടപടി. സാമൂഹ്യ പ്രവർത്തകയും നിസയുടെ അധ്യക്ഷയുമായ വി പി സുഹറ നൽകിയ പരാതിയിന്മേലാണ് കേസ്.മതസ്പർദ്ധ സൃഷ്ടിക്കാൻ ശ്രമിക്കൽ,മത വികാരം വൃണപ്പെടുത്തൽ,തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഐ പി സി 295എ,298 തുടങ്ങിയ ജാമ്യമില്ല വകുപ്പുകൾ പ്രകാരമാണ് കേസ് ചാർജ് ചെയ്തിരിക്കുന്നത്.സ്വകാര്യ ചാനലിലെ ചർച്ചക്കിടയിലാണ് തട്ടമിടാത്ത സ്ത്രീകൾ അഴിഞ്ഞാട്ടക്കാരികൾ എന്ന വിവാദപരാമർശം ഉമർ ഫൈസി നടത്തിയത്.ഇസ്ലാമിനെയും മുസ്ലിം സ്ത്രീകളെയും അവഹേളിക്കുന്ന പരാമർശമാണ് നടത്തിയിട്ടുള്ളതെന്ന് പരാതിയിൽ പറയുന്നു.ഉമർ ഫൈസിയുടെ പരമാർശത്തിൽ പ്രതിഷേധിച്ച് പൊതുവേദിയിൽ തട്ടം മാറ്റി പ്രതിഷേധംരേഖപ്പെടുത്താനും സുഹറ തയ്യാറായി.മുസ്ലിം സ്ത്രീകൾ ആത്മാഭിമാനം ഉള്ളവരാണെന്നും ഉമർ ഫൈസിക്കെതിരെ കേസ് എടുത്തത് മുസ്ലിം സ്ത്രീകളുടെ വിജയമാണെന്നും സുഹറ പ്രതികരിച്ചു.നിയമനടപടികൾക്കായി ഒരുപാട് കടമ്പകൾ കടക്കേണ്ടിവന്നുവെന്നും, ഇത് തട്ടത്തിൻറെ പ്രശ്നമല്ലെന്നും മൗലികാവകാശത്തിന്റെ കാര്യമാണെന്നും സുഹറ പറയുകയുണ്ടായി.

