പാരാലിമ്പിക്സിൽ ഇന്ത്യ മെഡൽവേട്ട തുടരുന്നു

പാരീസ്:
പാരാലിമ്പിക്സ് അമ്പെയ്ത്തിൽ ഹർവിന്ദെർ സിങ് സ്വർണ മെഡൽ അണിഞ്ഞു. ലോക ചാമ്പ്യൻ സച്ചിൻ സെർ ജാരോ ഖിലാരി ഷോട്ട് പുട്ടിൽ വെള്ളി മെഡൽ നേടി. ഹൈജെമ്പ് ടി 63 വിഭാഗത്തിൽ ശരദ്കുമാർ വെള്ളിയും മാരിയപ്പൻ തങ്കവേലു വെങ്കലവും കരസ്ഥമാക്കി. വനിതകളുടെ 400 മീറ്ററിൽ ദീപ്തി ജീവാൻജി വെങ്കല മെഡലണിഞ്ഞു. ഹൈ ജെമ്പിൽ 1.88 മീറ്റർ ചാടിയാണ് ശരദ് വെള്ളി നേടിയത്. നാല് സ്വർണവും, എട്ട് വെള്ളിയും, 10 വെങ്കലവും ഉൾപ്പെടെ 22 മെഡലുമായി ഇന്ത്യ പതിനഞ്ചാം സ്ഥാനത്താണ്.അമ്പത്തൊൻപത് സ്വർണ്ണവുമായി ചൈനയാണ് മുന്നിൽ.