ബംഗ്ളാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ചു

 ബംഗ്ളാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ചു

ബംഗ്ളാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ചു. ഔദ്യോഗിക വസതിയിൽനിന്നു ഹസീന സുരക്ഷിത കേന്ദ്രത്തിലേക്കു മാറി. ഷെയ്ഖ് ഹസീന ഹെലികോപ്റ്ററിൽ ധാക്ക വിട്ടു. ബംഗ്ലദേശിൽ സർക്കാരിനെതിരെ പ്രക്ഷോഭം ശക്തമായ സാഹചര്യത്തിലാണു നീക്കമെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സാഹചര്യം മോശമാണെന്നു ബംഗ്ലദേശ് നിയമമന്ത്രി മാധ്യമങ്ങളോടു പ്രതികരിച്ചു.ധാക്ക വിടുന്നതിനു മുൻപു പ്രസംഗം റെക്കോർഡ് ചെയ്യാൻ ഷെയ്ഖ് ഹസീന ആഗ്രിച്ചിരുന്നെങ്കിലും സാധിച്ചില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു.

പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ആയിരക്കണക്കിന് പ്രക്ഷോഭകാരികൾ ധാക്കയിലെസെൻട്രൽ സ്ക്വയറിലെത്തിയിരിക്കുകയാണ്. ഭരണകക്ഷിയായ അവാമി ലീഗിന്റെ പ്രവർത്തകരും പ്രതിഷേധക്കാരും തമ്മിലുള്ള സംഘർഷത്തിൽ നൂറിലധികംപേർ കൊല്ലപ്പെട്ടു.

ഇരുന്നൂറിലേറെപ്പേർ കൊല്ലപ്പെട്ട വിദ്യാർഥി പ്രക്ഷോഭത്തിന് പിന്നാലെ ബംഗ്ലാദേശിൽ വീണ്ടും പ്രക്ഷോഭം ആളിക്കത്തുന്നു.പ്രധാനമന്ത്രി ഷേഖ്ഹസീനയുടെ രാജി ആവശ്യപ്പെട്ടുള്ള രാജ്യവ്യാപക പ്രക്ഷോഭകത്തിൽ 91 പേർ മരിച്ചു.പ്രക്ഷോഭകരുമായി പൊലിസും ഭരണപക്ഷമായ അവാമിലീഗ് പ്രവർത്തകരും തെരുവിൽ ഏറ്റുമുട്ടുന്നു. കൊല്ലപ്പെട്ടവരിൽ 14 പേർ പൊലീസുകാരാണ്. നിസ്സഹരണ സമരത്തിന് പ്രക്ഷോഭകർ അഹ്വാനം ചെയ്തു. രാജ്യത്ത് അനിശ്ചിതകാല കർഫ്യു എർപ്പെടുത്തി. ബംഗ്ളാദേശിലുള്ള ഇന്ത്യാക്കാർ ജാഗ്രത പുലർത്തണമെന്നും ആവശ്യമെങ്കിൽ ബന്ധപ്പെടണമെന്നും ഇന്ത്യൻ ഹൈക്കമ്മീഷൻ നിർദ്ദേശിച്ചു

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News