സിനിമാ ഷൂട്ടിങ്ങിനിടെ ആനപ്പോര്

കോതമംഗലം:
ഭൂതത്താൻകെട്ട് തുണ്ടം വനത്തിനു സമീപം സിനിമാ ഷൂട്ടിങ്ങിനിടെ ആനപ്പോരു്. പരിക്കേറ്റ് കാട്ടിലേക്ക് ഓടിപ്പോയ ആനയ്ക്കായി തിരച്ചിൽ തുടങ്ങി. തെലുങ്ക് സിനിമാനടൻ വിജയ് ദേവരകൊണ്ട നായകനായ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി അഞ്ച് ആനകളെയാണ് വെള്ളിയാഴ്ച രാവിലെ തുണ്ടത്ത് എത്തിച്ചതു്. ഷൂട്ടിങ് അവസാനിപ്പിച്ച് വൈകിട്ട് അഞ്ചു മണിക്ക് ആനകളെ തിരിച്ച് വാഹനത്തിൽ കയറ്റാൻ കൊണ്ടുപോകുന്നതിനിടെയായിരുന്നു സംഭവം. പുതുപ്പള്ളി സാധു എന്ന ആനയെ കൂട്ടത്തിലുള്ള ഒരാന കുത്തുകയായിരുന്നു. ഇതോടെ ആന വനമേഖലയിലേക്ക് കടന