സുഖോയി യുദ്ധവിമാനം തകർന്നു വീണു

പുനെ:
ഇന്ത്യൻ വ്യോമസേനയുടെ സുഖോയി യുദ്ധവിമാനം പരീക്ഷണപ്പറക്കലിനിടെ തകർന്നു വീണു. മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലാണ് യുദ്ധവിമാനം തകർന്ന് വീണത്.പൈലറ്റും സഹ പൈലറ്റും വിമാനത്തിൽ നിന്ന് പാരച്ച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെട്ടു. ഇവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.