സുജിത്ദാസിനെതിരായ ഹർജി ഹൈക്കോടതി പരിഗണിക്കും

കൊച്ചി:
അച്ചടക്ക നടപടി നേരിടുന്ന ഐപിഎസ് ഉദ്യോഗസ്ഥൻ എസ് സുജിത്ദാസിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി 25-ാം തീയതി പരിഗണിക്കും. സുജിത്ഭാസ് എ റണാകുളം നാർക്കോട്ടിക് സെൽ എഎസ്പി ആയിരിക്കെ ലഹരി മരുന്നു കേസിൽ അറസ്റ്റിലായ സുനിൽ കുമാർ എന്നയാളുടെ ഭാര്യ രേഷ്മയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതു്. മദ്യപിച്ച് വാഹനമോടിച്ചതിന് 2018 ഫെബ്രുവരിയിൽ എടത്തല പൊലീസ് സുനിൽകുമാറടക്കം ആറുപേരെ കസ്റ്റഡിയിലെടുത്തിരുന്നു. സുജിത്ദാസ് ഇടപെട്ട് അത് ലഹരി മരുന്ന് കേസാക്കി മാറ്റിയെന്നും കസ്റ്റഡിയിൽ എടുത്തവരെ മർദ്ദിച്ചെന്നുമാണ് ആരോപണം. കേസിൽ ഒന്നാം പ്രതിയായി ചേർത്തത് സുനിൽ കുമാറിനെയാണ്. പരാതി ഉയർന്നപ്പോൾ നടത്തിയ വകുപ്പുതല അന്വേഷണത്തിൽ ഇത് കെട്ടിച്ചമച്ച കേസാണെന്ന് വ്യക്തമായി. എന്നാൽ അന്വേഷണം കഴിഞ്ഞ് ആറു വർഷമായിട്ടും സുജിത്ദാസിനെതിരെ നടപടിയുണ്ടായില്ലെന്ന് ഹർജിൽ പറയുന്നു.