ഹിറ്റ് ആൻഡ് റൺ നിയമം പിൻവലിക്കണം
തിരുവനന്തപുരം:
വാഹനാപകടങ്ങളിൽ ഡ്രൈവർമാർക്ക് 10 വർഷം വരെ തടവും 7 ലക്ഷം രൂപ പിഴയും വ്യവസ്ഥ ചെയ്യുന്ന ഹിറ്റ് ആൻഡ് റൺ നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഓൾ ഇന്ത്യാ റോഡ് ട്രാൻസ്പോർട്ട് ഫെഡറേഷൻ വെള്ളിയാഴ്ച പ്രതിഷേധ ദിനമാചരിക്കും. വിവിധ ഫെഡറേഷനുകളുടേയും മോട്ടോർ തൊഴിലാളി യൂണിയനുകളുടേയും നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് കോൺഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, ജനറൽ സെക്രട്ടറി സി കെ ഹരികൃഷ്ണൻ എന്നിവർ പ്രസ്താവിച്ചു. ഒരു ചർച്ചയും കൂടാതെ പ്രതിപക്ഷ എംപി മാരെ പാർലമെന്റിൽ നിന്നും പുറത്താക്കിയ ശേഷമായിരുന്നു പ്രസ്തുത ബിൽ പാസാക്കിയത്. വാഹനമോടിക്കുന്ന ഏതൊരു പൗരനും ഈ നിയമം ബാധകമാണ്.

