ഹിസ്ബുള്ള കേന്ദ്രങ്ങൾ ഇസ്രയേൽ തകർത്തു
റാമള്ള:
ഗാസയിലേക്ക് കടന്നാക്രമണം ആരംഭിച്ച ശേഷം സിറിയയിലും ലബനനിലുമുള്ള ആയിരക്കണക്കിന് ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി ഇസ്രയേൽ. സിറിയയിൽ 50 കേന്ദ്രങ്ങളിലേക്കും ലബനനിൽ 3400 കേന്ദ്രങ്ങളിലേക്കുമാണ് ആക്രമണം നടത്തിയതെന്നും ഇസ്രയേൽ സൈനിക വക്താവ് ഡാനിയേൽ ഹഗാരി പറഞ്ഞു.ഒക്ടോബർ ഏഴിന് ഗാസയിലേക്ക് ഇസ്രയേൽ കടന്നാക്രമണം ആരംഭിച്ചതുമുതൽ വടക്കൻ അതിർത്തിയിൽ ഇസ്രയേലും ലബനനിലെ ഹിസ്ബുള്ളയും തമ്മിൽ ഏറ്റുമുട്ടൽ ശക്തമാണ്. ചെറിയ പ്രകോപനമുണ്ടായാൽ പോലും വലിയ ആക്രമണം നടത്താൻ തങ്ങൾ സജ്ജരാണെന്നും ഹിസ്ബുള്ളയ്ക്ക് ഇസ്രയേൽ സൈന്യം ഞായറാഴ്ച മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.