അനധികൃത പാകിസ്താനി-ബംഗ്ലാദേശി കുടിയേറ്റക്കാർ രാജ്യ സുരക്ഷയ്ക്ക് ഭീഷണി: രാജീവ്‌ ചന്ദ്രശേഖർ

 അനധികൃത പാകിസ്താനി-ബംഗ്ലാദേശി കുടിയേറ്റക്കാർ രാജ്യ സുരക്ഷയ്ക്ക് ഭീഷണി: രാജീവ്‌ ചന്ദ്രശേഖർ

അനധികൃത പാകിസ്താനി-ബംഗ്ലാദേശി കുടിയേറ്റക്കാർ രാജ്യ സുരക്ഷയ്ക്ക് ഭീഷണി: രാജീവ്‌ ചന്ദ്രശേഖർ

കൊട്ടാരക്കര: അനധികൃതമായി താമസിക്കുന്ന പാകിസ്താനി-ബംഗ്ലാദേശി കുടിയേറ്റക്കാർ രാജ്യത്തിന്റെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ. അനധികൃത കുടിയേറ്റക്കാരെ കേരളത്തിൽ നിന്നും പുറത്താക്കാൻ സംസ്ഥാന സർക്കാർ ഉടൻ നടപടി എടുക്കണമെന്നും ബിജെപി അധ്യക്ഷൻ ആവശ്യപ്പെട്ടു. ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ വികസിത കേരളം കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിജെപി അധ്യക്ഷൻ.
കേരളത്തിലെ അനധികൃത പാകിസ്ഥാനി കുടിയേറ്റക്കാരെ പുറത്താക്കണമെന്ന നിർദേശം പാലിക്കാത്തവർ കേരളം മാത്രമാണ്. ഹാമിസിനെ പറ്റിയോ പാക് -ബംഗ്ലാദേശ് അനധികൃത കുടിയേറ്റക്കാരെ പറ്റിയോ പറഞ്ഞാൽ കോൺഗ്രസ്സിനും സിപിഎമ്മിനും എന്താണ് ഇത്ര വിഷമം. രാജ്യ സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാൻ ആവില്ല. പ്രീണന രാഷ്ട്രീയത്തെ ശക്തമായി എതിർക്കും. വികസിത കേരളത്തിനായി ഒരു സുരക്ഷിത കേരളം വേണം. സുരക്ഷിത കേരളത്തിലെ നിക്ഷേപങ്ങളും അവസരങ്ങളും വരികയുള്ളൂ. പാവപ്പെട്ട മലയാളികളുടെ ക്ഷേമവും അവസരങ്ങളും കവരുകയാണ് ഇത്തരം കുടിയേറ്റക്കാർ. മൂന്നര കോടി മലയാളികളുടെ സുരക്ഷ പണയം വയ്ക്കരുത്. നമ്മുടെ സൈനികരുടെ ത്യാഗം
പ്രീണന രാഷ്ട്രീയത്തിന് മുൻപിൽ അടിയറ വയ്ക്കരുത്.
സംസ്ഥാനത്തിന്റെ സമഗ്ര വികസനം നടപ്പാക്കാൻ ബിജെപി അധികാരത്തിൽ എത്തേണ്ടതുണ്ട്. എട്ടു മന്ത്രിമാർ യുപിഎ സർക്കാരിന്റെ കാലത്തുണ്ടായിരുന്നു. എന്നാൽ നാടിനു വേണ്ടി യാതൊന്നും ചെയ്യാൻ അവർക്ക് സാധിച്ചില്ല. പത്തു കൊല്ലം ഭരിക്കാൻ യുപിഎ സർക്കാരിന് ജനങ്ങൾ അവസരം കൊടുത്തപ്പോൾ രാജ്യ ചരിത്രത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ ഭരണം ആണ് അവർ കാഴ്ചവെച്ചത്. എന്നാൽ മോദിക്ക് ജനങ്ങൾ നൽകിയ പത്ത് വർഷം കൊണ്ട് വികസിത രാജ്യമായി ഇന്ത്യയെ മുന്നോട്ട് കൊണ്ടുവരാൻ അദ്ദേഹത്തിനായി. ലോകത്തെ ഏറ്റവും ശക്തമായ സമ്പദ്ഘടനയായി രാജ്യത്തെ മാറ്റാൻ അദ്ദേഹത്തിന് സാധിച്ചു. നൂറുകണക്കിന് ക്ഷേമ പദ്ധതികൾ മോദിയുടെ ഭരണത്തിൽ രാജ്യത്ത് നടപ്പാക്കി. മൂന്നാം തവണയും ജനങ്ങൾ മോദിക്ക് അവസരം നൽകിയത് അതൊക്കെ കൊണ്ടാണ്. എന്നാൽ കേരളത്തിലെ അവസ്ഥ എത്ര ദയനീയമാണ്. തുടർച്ചയായി ഒൻപതു വർഷം ഭരിച്ചിട്ടും കേരളത്തെ പുരോഗതിയിലേക്ക് നയിക്കാൻ സാധിച്ചിട്ടില്ല. പിണറായി സർക്കാരിന്റെ ഒൻപതാം വാർഷികം ജനങ്ങൾ ആഘോഷിക്കുന്നില്ല. മരുമകനും മകളും മാത്രമാണ് അതാഘോഷിക്കുന്നത്. മകളുടെ കമ്പനിയിലേക്ക് കോടികൾ കൊടുക്കുന്നത് എന്തിന് വേണ്ടിയാണ് എന്ന ചോദ്യം ശക്തമാണ്. അതിനവർ ഉത്തരം പറയേണ്ടി വരും.
എല്ലാവർക്കും വേണ്ടി എല്ലാവർക്കും ഒപ്പം എന്ന ഉദ്യേശത്തോടെ പ്രവർത്തിക്കുന്ന പാർട്ടിയാണ് ബിജെപി. കേന്ദ്ര പദ്ധതികളിൽ യാതൊരു ഭേദം ഭാവനകളും ബിജെപി സർക്കാർ ചെയ്യാറില്ല.
മുനമ്പത്തെ 610 ക്രിസ്ത്യാനികളുടെ സ്വത്ത്‌ തട്ടിയെടുത്തപ്പോൾ കോൺഗ്രസ്‌ പാർട്ടി മൗനം പാലിച്ചു. നിയമ നിർമ്മാണം നടത്തി ആ കുടുംബങ്ങൾക്കൊപ്പം നിന്നത് ബിജെപി മാത്രമാണ്. പഹൽഗാമിലെ ഭീകരരെ അനുകൂലിച്ച് രംഗത്തെത്തിയ പാർട്ടിയാണ് കോൺഗ്രസെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.
ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ പ്രസിഡണ്ട്‌ രാജിപ്രസാദ് അധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വ എസ് സുരേഷ്, വി വി രാജേഷ് എന്നിവർ പ്രസംഗിച്ചു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News