കപ്പലപകടം പഠിക്കാൻ വിദഗ്ദ സമിതി
തിരുവനന്തപുരം:
കപ്പൽ അപകടത്തെതുടർന്നുള്ള തീരദേശ മലിനീകരണപ്രശ്നം പരിഹരിക്കാനും നാശനഷ്ടം ശാസ്ത്രീയമായി തിട്ടപ്പെടുത്തി നഷ്ടപരിഹാരം നേടിയെടുക്കാനുമായി സംസ്ഥാന, ജില്ലാതല വിദഗ്ദസമിതികൾ രൂപീകരിച്ച് സംസ്ഥാന സർക്കാർ. കപ്പൽ അപകടത്തെ സംസ്ഥാന പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചതിന്റെ ഭാഗമായാണ് നടപടി. സംസ്ഥാന, ജില്ലാതല സമിതികളാണ് മലിനീകരണ നിയന്ത്രണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക. പരിസ്ഥിതി, സാമൂഹിക, സാമ്പത്തിക ആഘാതം പഠിക്കാൻ ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറിയെ പരിസ്ഥിതി വകുപ്പിന്റെ പ്രിൻസിപ്പൽ ഉപദേഷ്ടാവായി നിയമിച്ചു. തൊഴിൽ നഷ്ടം, ടൂറിസം നഷ്ടം തുടങ്ങിയവയുടെ ചെലവുകൾ കണക്കാക്കുകയാണ് ലക്ഷ്യം.