നീറ്റ് പരീക്ഷയ്ക്ക് കൃത്രിമ ഹാൾടിക്കറ്റ്
പത്തനംതിട്ട:
നീറ്റ് യൂജി എഴുതാൻ കൃത്രിമ ഹാൾ ടിക്കറ്റുമായി എത്തിയ തിരുവനന്തപുരം സ്വദേശിയായ വിദ്യാർഥിയെയും അമ്മയേയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് നൽകിയ അക്ഷയ സെന്ററിലുണ്ടായ കൃത്രിമമാണെന്ന് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. പത്തനംതിട്ട തൈക്കാവ് ഗവ.വൊക്കേഷണൽ എച്ച്എസ്എസിലാണ്സംഭവം. ഹാൾ ടിക്കറ്റിന്റെ ഒരു ഭാഗത്ത് കസ്റ്റഡിയിലുള്ള വിദ്യാർഥിയുടെ പേരും മേൽവിലാസവും ചിത്രവുമാണ്. മറ്റൊരു ഭാഗം തിരുവനന്തപുരം സ്വദേശിയായ മറ്റൊരു വിദ്യാർഥിയുടേതും. വിദ്യാർഥിയെ പരീക്ഷയെഴുതാൻ അനുവദിച്ചെങ്കിലും ഹാൾ ടിക്കറ്റ് വ്യാജമാണെന്ന് ഉറപ്പാക്കിയ ശേഷം വിവരം പൊലീസിനെ അറിയിച്ചു .