പത്രപ്രവർത്തകനെ മരിച്ച നിലയിൽ കണ്ടെത്തി

 പത്രപ്രവർത്തകനെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം:

പത്രപ്രവർത്തകനും മലയാള മനോരമ നെടുമങ്ങാട് ലേഖകനുമായ ആനാട് ഉമ്മാത്ത് കൃഷ്ണ വിലാസത്തിൽ ശശിധരൻ നായർ ( ആനാട് ശശി, 72) മരിച്ച നിലയിൽ. വെള്ളയമ്പലത്തെ വീട്ടിൽ നിന്നും ഇദ്ദേഹത്തെ കഴിഞ്ഞദിവസം രാത്രി മുതൽ കാണാതായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കനകനഗർ കവടിയാർ വില്ലേജ് ഓഫീസിലെ കെട്ടിടത്തിന്റെ കാർ ഷെഡ്ഡിൽ ഇരുമ്പ് പൈപ്പിൽ തൂങ്ങിമരിച്ച നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. കോൺഗ്രസ് ഭരണസമിതിക്ക് കീഴിലുള്ള സഹകരണ സംഘത്തിൽ 1.67 കോടി രൂപ ശശി നിക്ഷേപം നടത്തിയിരുന്നതായി പറയപ്പെടുന്നു. ഇത് തിരികെ ലഭിക്കാത്തതിനുള്ള മനോവിഷമം ആത്മഹത്യക്ക് കാരണമായെന്ന് ആരോപണമുണ്ട്.

നെടുമങ്ങാട് ആനാട് പ്രദേശത്തെ പഴയകാല കോൺഗ്രസ് നേതാക്കളിലൊരാളായിരുന്ന ശശി എം.ജി കോളേജ് ചെയർമാൻ, കേരള യൂണിവേഴ്സിറ്റി യൂണിയൻ ഭാരവാഹി, കെഎസ്‌യു യൂത്ത് കോൺഗ്രസ് നേതാവ് ആനാട് ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റ്, ആനാട് ക്ഷീര ഉൽപാദന സംഘം പ്രസിഡൻറ് നെടുമങ്ങാട് മുനിസിപ്പൽ റസിഡൻസ് വെൽഫെയർ സംഘം പ്രസിഡൻറ് ആനാട് പാറക്കൽ മണ്ഡപം രക്ഷാധികാരി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നെടുമങ്ങാട് മുക്കോലയ്ക്കൽ വസതിയായ ശിവകാമിയിൽ പൊതുദർശനത്തിന് ശേഷം നാലുമണിയോടെ നെടുമങ്ങാട് കല്ലമ്പാറ ശാന്തി തീരത്ത് സംസ്കാര ചടങ്ങുകൾ നടന്നു. തിരു. മ്യൂസിയം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഭാര്യ: ഡോ. ലത

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News