വിംബിൾഡൺ ടെന്നീസിൽ നിന്ന് മെദ്‌വെദെവ് പുറത്ത്
ലണ്ടൻ:
മുൻ യു എസ് ഓപ്പൺ ടെന്നിസ് ജേതാവ് റഷ്യയുടെ ഡാനിൽ മെദ്‌വെദെവ് വിംബിൾഡൺ ടെന്നീസ് ആദ്യ റൗണ്ടിൽ പുറത്ത്. ഫ്രാൻസിന്റെ ബെഞ്ചമിൻ ബോൺസിയോട് നാല് സെറ്റ് പോരിൽ തോറ്റു.അതേ സമയം നിലവിലെ ചാമ്പ്യൻ കാർലോസ് അൽകാരസ് കടുത്ത പോരാട്ടത്തിൽ ഇറ്റലിയുടെ ഫാബിയോ ഫോനിനിയെ മറികടന്ന് രണ്ടാം റൗണ്ടിലെത്തി.അഞ്ച് സെറ്റ് 7-5, 6-7, 7-5, 2-6, 6-1 പോരാട്ടത്തിലായിരുന്നു സ്പാനിഷുകാരന്റെ വിജയം.വനിതകളിൽ സബലേങ്ക Iron റൗണ്ടിൽ 6-1, 7-5 സെറ്റിൽ കാർസൺ ബ്രാൻസ്റ്റിനെ തോൽപ്പിച്ചു.