സൈബർ തട്ടിപ്പിൽ അഡീഷണൽ ചീഫ് സെക്രട്ടറി പരാതി നൽകി
തിരുവനന്തപുരം:
തന്റെ പേരിൽ പണം ആവശ്യപ്പെട്ട് വാട്സ് ആപ് കോളുകളും സന്ദേശങ്ങളും പ്രചരിക്കുന്നതായി ധനവകുപ്പ് അഡീഷണൽ സെക്രട്ടറി എ ജയതിലക് ആഭ്യന്തര വകുപ്പിന് പരാതി നൽകി. ധനകാര്യ വകുപ്പിലെ ഉദ്യോഗസ്ഥർക്കിടയിലാണ് സന്ദേശങ്ങൾ പ്രചരിക്കുന്നതെന്നും ഇക്കാര്യത്തിൽ അന്വേഷിച്ച് നടപടിയെടുക്കണമെന്നുമാണ് പരാതിയിലെ ആവശ്യം. സൈബർ പൊലീസ് പരാതി അന്വേഷിക്കും. ജയതിലകിന്റെ ചിത്രംവച്ച് വേറെ നമ്പരിൽ വാട്സ് ആപ് പ്രൊഫൈലുണ്ടാക്കിയാണ് അത്യാവശ്യത്തിനെന്ന പേരിൽ പണം ആവശ്യപ്പെട്ടത്.