അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയെ വെടിവച്ച് കൊന്നു

വാഷിങ്‌ടണ്‍:
യുഎസിലെ ഡാലസിൽ ഇന്ത്യൻ വിദ്യാർഥിയെ വെടിവച്ചു കൊന്നു. ഹൈദരാബാദ് എൽബി നഗര്‍ സ്വദേശിയായ പോൾ ചന്ദ്രശേഖറാണ് കൊല്ലപ്പെട്ടത്. പെട്രോൾ പമ്പിൽ ജോലി ചെയ്യുന്നതിനിടെയാണ് വിദ്യാര്‍ഥിയെ അജ്ഞാതന്‍ കൊലപ്പെടുത്തിയത്. ഇന്ധനം നിറയ്ക്കാൻ വന്നയാളാണ് വെടി വച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
2023 ൽ ഡെൻ്റൽ സർജറി (ബിഡിഎസ്) ബിരുദം പൂർത്തിയാക്കിതിന് ശേഷമാണ് തുടര്‍പഠനത്തിനായി പോള്‍ അമേരിക്കയിലേക്ക് പോയത്. പഠനത്തിനിടയിലാണ് പാർട്ട് ടൈമായി പെട്രോള്‍ പമ്പില്‍ ജോലിക്ക് പോയത്. മൃതദേഹം നാട്ടിലേക്കു കൊണ്ടുവരാൻ കുടുംബം യുഎസ് അധികൃതരുടെ സഹായം തേടി. ബിആർസ് എംഎൽഎ സുധീർ റെഡ്ഡി, മുൻ മന്ത്രി ടി.ഹരീഷ് റാവു എന്നിവർ ചന്ദ്രശേഖറിൻ്റെ വീട്ടിലെത്തി അനുശോചനം അറിയിച്ചു.